മേഘാലയയിലെ സഖ്യസര്‍ക്കാര്‍ രൂപീകരണം ജനങ്ങളെ വിഡ്ഡികളാക്കുന്നതെന്ന് പിസിസി അധ്യക്ഷന്‍ വിന്‍സെന്റ് എച്ച്.പാല

മേഘാലയയില്‍ എന്‍പിപി-ബിജെപി സഖ്യസര്‍ക്കാര്‍ രൂപീകരണം ജനങ്ങളെ വിഡ്ഡികളാക്കുന്നതെന്ന് മേഘാലയ പിസിസി അധ്യക്ഷന്‍ വിന്‍സെന്റ് എച്ച്.പാല ട്വന്റിഫോറിനോട്. സാങ്മ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നരേന്ദ്രമോദിയും അമിത് ഷായും പ്രചാരണം നടത്തി. മേഘാലയയില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപം തെറ്റാണ്. അഴിമതിക്കെതിരെയുള്ള ഇരുകൂട്ടരുടെയും പോരാട്ടം കാപട്യമാണെന്നും വിന്‍സെന്റ് എച്ച്.പാല വിമര്‍ശിച്ചു.(PCC president Vincent H. Pala about BJP-NPP alliance)
മേഘാലയയിലെയും നാഗാലാന്‍ഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കുകയാണ്. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോണ്‍റാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചോല്ലും.
മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായ് മേഘാലയയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയന്‍സ് (എംഡിഎ) വീണ്ടും നിലവില്‍ വന്നു. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ചെയര്‍മാനായ സമിതിയില്‍ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാര്‍ട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയില്‍ സാങ്മയുടെ എന്‍പിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
Read Also: മതസൗഹാര്‍ദമുയര്‍ത്തി മുസ്ലിം വിവാഹത്തിന് വേദിയായി ഹിന്ദു ക്ഷേത്രം
12 മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 4 പേര്‍ ഗാരോ ഹില്‍സില്‍നിന്നും 8 പേര്‍ ഖാസി ജയന്റിയ ഹില്‍സില്‍നിന്നുമാണ്. 11 എംഎല്‍എമാരുള്ള യുഡിപി, 2 എംഎല്‍എമാരുള്ള പിഡിഎഫ് എന്നിവര്‍ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സര്‍ക്കാരിന് 45 എംഎല്‍എമാരുടെ പിന്തുണയായി.
നാഗാലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടര്‍ച്ചയായും അഞ്ചാം തവണയാണ് മുഖ്യമന്ത്രി ആയ് സത്യവാചകം ചൊല്ലുന്നത്. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിയ്ക്കും. രണ്ട് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആണ് പങ്കെടുക്കുന്നത്.
Story Highlights: PCC president Vincent H. Pala about BJP-NPP alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here