ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുക.(tripura nagaland meghalaya assembly election 2023 result)
ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യത്തിന് വന്‍ വിജയമാണെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനമനുസരിച്ച് ത്രിപുരയിലെ വിജയം ഇത്തവണയും ബിജെപിക്കൊപ്പമായിരിക്കും. സംസ്ഥാനത്ത് ബിജെപി 36 മുതല്‍ 45 വരെ സീറ്റുകള്‍ നേടിയേക്കും. ഇടത്, കോണ്‍ഗ്രസ് സഖ്യം 6 മുതല്‍ 11 വരെ, തിപ്രമോത 9 മുതല്‍ 16 വരെ, മറ്റുള്ളവ- 0 എന്നിങ്ങനെയാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
മേഘാലയയില്‍ എന്‍പിപി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) വിജയം നേടുമെന്ന് സീ ന്യൂസ് സര്‍വെ പറയുന്നു. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടുമെന്നാണ് പ്രവചനം. ബിജെപി ആറുമുതല്‍ 11 വരെ സീറ്റുനേടുമെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് എട്ട് മുതല്‍ പതിനൊന്ന് സീറ്റ് വരെ നേടുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
Read Also: ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ
നാഗാലാന്റിലും ബിജെപി വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വേയില്‍ പറയുന്നു. 38 മുതല്‍ 48 വരെ സീറ്റുകളാണ് ബിജെപി-എന്‍പിപി സഖ്യത്തിന് സംസ്ഥാനത്ത് ലഭിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചു. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
Story Highlights: tripura nagaland meghalaya assembly election 2023 result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here