Advertisement

ആറ്റുകാൽ പൊങ്കാല; ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

March 3, 2023
Google News 2 minutes Read
kuthiyottam attukal pongala 2023

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇക്കൊല്ലം പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്.(Attukal pongala 2023 743 boys will participate in kuthiyottam)

743 ബാലന്‍മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിച്ച ബാലന്‍മാര്‍ക്ക് ചൂരല്‍ കുത്തും.10 മുതൽ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്. ഇനിയുള്ള 7 ദിനം ഇവർ ക്ഷേത്രത്തിൽ താമസിക്കും.7 ദിവസങ്ങൾ കൊണ്ട് 1008 നമസ്‌കാരങ്ങൾ പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

Story Highlights: Attukal pongala 2023 743 boys will participate in kuthiyottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here