Advertisement

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് തീപിടുത്തം; കൊച്ചി നഗരത്തിൽ പുക പടർന്നു, തീയണയ്ക്കാൻ ശ്രമം തുടരുന്നു

March 3, 2023
Google News 1 minute Read
FIRE, KOCHI

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് തീപിടുത്തം തീ പൂർണമായും അണയ്ക്കാനായില്ല.
കൊച്ചി നഗരത്തിൻ്റെ വിവിധ മേഖലകളിലേക്ക് പുക പടർന്നു. ഇന്നലെയാണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. മുൻപ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോൾ തീപിടുത്തം ഉണ്ടായത് എങ്ങിനെയന്നതും അന്വേഷിക്കുകയാണ്.

ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.

Read Also: നഗരൂർ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം

Story Highlights: Brahmapuram waste plant fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here