വസ്തു തര്‍ക്കം പരിഹരിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു; ആലപ്പുഴയില്‍ സിപിഐഎം നേതാവിനെതിരെ പരാതി

ആലപ്പുഴ സിപിഐഎമ്മില്‍ കമ്മിഷന്‍ വിവാദം. വസ്തു തര്‍ക്കം പരിഹരിക്കാന്‍ പള്ളിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് പരാതി. ചേര്‍ത്തല ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ചേര്‍ത്തലയില്‍ പള്ളി വികാരി പരാതി നല്‍കി. ഒരു ലക്ഷം രൂപയോ മൂന്ന് സെന്റ് സ്ഥലമോ നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി.(Commission asked in property issue complaint against CPIM leader alappuzha )
പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വൈദികനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വൈദികന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി. വസ്തുവുമായി ബന്ധപ്പെട്ട പഞ്ചായത്തിന്റെ നടപടിയൊഴിവാക്കാനാണ് സിപിഐഎം നേതാവ് കമ്മീഷന്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Read Also: ഉപതെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ പ്രത്യേക അനുമതി
ഡിവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും സിപിഐഎം ചേര്‍ത്തല ഏരിയ കമ്മിറ്റി അംഗവുമാണ് ആരോപണ വിധേയനായ സിപിഐഎം നേതാവ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം ബാബുരാജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പരാതി അന്വേഷിക്കുന്നത്.
Story Highlights: Commission asked in property issue complaint against CPIM leader alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here