Advertisement

നന്ദി പഴയിടം സാർ.. ഒരു പരാതി പോലുമില്ലാതെ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരുടെ മനസും വയറും നിറച്ചതിന്; ഗോപിനാഥ് മുതുകാട്

March 3, 2023
Google News 2 minutes Read
gopinath-muthukad-says-thanks-to-pazhayidom-mohanan-namboothiri-

തളർച്ചയിലും ഞങ്ങൾ ചിരിച്ചു, തിരുവനന്തപുരത്ത് നടന്ന സമ്മോഹന്‍ കലാമേളയില്‍ ഇഷ്ട വിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് നന്ദി പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാൻ അവശനായി നിലത്ത് തളർന്നു കിടക്കുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി അരികിലേക്ക് വന്നു. (Gopinath muthukad thanking pazhayidom mohanan namboothiri)

അദ്ദേഹം അതിനേക്കാൾ അവശനായിരുന്നു.മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്‍റെ വിഭവങ്ങളും വേറെ വേറെയുണ്ടാക്കി മനസും വയറും നിറച്ചുവെന്ന് ഗോപിനാഥ് കുറിക്കുന്നു.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

എല്ലാം നന്നായി കഴിഞ്ഞല്ലോ. ഇനി നമുക്ക്‌ ഒരു ഫോട്ടോ എടുക്കണം. വിയർത്തൊട്ടിയ ശരീരങ്ങൾ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫർ പറഞ്ഞു. “സ്‌മൈൽ പ്ലീസ്.” ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു. തളർച്ചയിലെ ചിരി. നന്ദി പഴയിടം സാർ. ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന് ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിൽ കുറിച്ചു.

മുതുകാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

തളർച്ചയിലും ഞങ്ങൾ ചിരിച്ചു…. സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാൻ അവശനായി നിലത്ത് തളർന്നു കിടക്കുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാൾ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്‍റെ വിഭവങ്ങളും വേറെ വേറെയുണ്ടാക്കി, വന്നവരെ മുഴുവൻ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവർ മടങ്ങിപ്പോകുമ്പോൾ സത്യത്തിൽ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.പഴയിടം പറഞ്ഞു: “എല്ലാം നന്നായി കഴിഞ്ഞല്ലോ… ഇനി നമുക്ക്‌ ഒരു ഫോട്ടോ എടുക്കണം.” വിയർത്തൊട്ടിയ ശരീരങ്ങൾ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫർ പറഞ്ഞു… “സ്‌മൈൽ പ്ലീസ്…” ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു… തളർച്ചയിലെ ചിരി….!നന്ദി പഴയിടം സാർ… ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്…

Story Highlights: Gopinath muthukad thanking pazhayidom mohanan namboothiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here