അധ്യാപന മികവും വിദ്യാർഥികളുടെ സംതൃപ്തിയും; ദുബായിലെ 73 ശതമാനം ഇന്ത്യൻ സ്കൂളുകളും മികച്ചത്

ദുബായിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇന്ത്യൻ സ്കൂളുകൾക്ക് നേട്ടം. 73 ശതമാനം ഇന്ത്യൻ സ്കൂളുകളും മികച്ചതെന്ന അംഗീകാരം സ്വന്തമാക്കി. എമിറേറ്റിലെ 32 ഇന്ത്യൻ സ്കൂളുകളിൽ കെഎച്ച്ഡിഎ പരിശോധന നടത്തിയിരുന്നു. (Most Indian schools in Dubai rated ‘good’ ).
Read Also:കുടുംബത്തിലേക്ക് പുതിയ അംഗമായി ‘മുഹമ്മദ്’; സന്തോഷം പങ്കുവച്ച് ദുബായി കിരീടാവകാശി
അധ്യാപന മികവ്, അടിസ്ഥാന സൗകര്യം, ഇന്നൊവേഷൻ, വിദ്യാർഥികളുടെ സംതൃപ്തി തുടങ്ങിയ വിവിധ ഘടങ്ങൾ പരിഗണിച്ചുകൊണ്ടാണ് കെഎച്ച്ഡിഎ എമിറേറ്റിലെ സ്കൂളുകളുടെ റേറ്റിംഗ് നിശ്ചയിച്ചത്. രാജ്യത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസരിച്ച് വിദ്യാലയങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും കെഎച്ച്ഡിഎ വിലയിരുത്തി.ഇന്ത്യൻ സ്കൂളുകളുടെ മികവിൽ സന്തോഷമുണ്ടെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ അബ്ദുള്ള അൽ കരാം, സിഎഇ ഫാത്തിമ ബെൽറെഹീഫ് എന്നിവർ അറിയിച്ചു.
പരിശോധനകളിൽ മൂന്നിൽ രണ്ട് ശതമാനം സ്കൂളുകളും മികച്ച നേട്ടമുണ്ടാക്കി. ആറ് സ്കൂളുകൾ നില കൂടുതൽ മെച്ചപ്പെടുത്തി. രണ്ടു സ്കൂളുകൾ മികച്ചതിൽ നിന്നും ഏറ്റവും മികച്ചതായും മൂന്നു സ്കൂളുകൾ സ്വീകാര്യം എന്ന പട്ടികയിൽ നിന്നും മികച്ചത് എന്ന പട്ടികയിലേക്കും ഉയർത്തപ്പെട്ടു. എമിറേറ്റിലെ 32 ഇന്ത്യൻ സ്കൂളുകളിൽ കെഎച്ച്ഡിഎ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.
Story Highlights:Most Indian schools in Dubai rated ‘good’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here