Advertisement

ഇഞ്ചുറി ടൈമിൽ മൂന്നടിച്ച് തിരിച്ചുവരവ്; സൗദി ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അൽ നസർ

March 4, 2023
Google News 2 minutes Read
Al Nassar won against Al Batin

സൗദി പ്രൊ ലീഗിൽ അൽ നസർ എഫ്‌സിക്ക് ആവേശ വിജയം. ലീഗിൽ അവസാന സ്ഥാനക്കാരായ അൽ ബതിനെ തോൽപിച്ച ടീം ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ആദ്യ പകുതിയിൽ തന്നെ ഗോൾ വഴങ്ങിയ ടീം ഇഞ്ചുറി ടൈമിൽ നേടിയ മൂന്ന് ഗോളിലാണ് വിജയം കൈപിടിയിലൊതുക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളികളത്തിലിറങ്ങിയെങ്കിലും കാര്യമായ സംഭാവനകൾ ഒന്നും നടത്താൻ താരത്തിന് സാധിച്ചില്ല. ഏഴ് ഷോട്ടുകൾ എടുത്തതിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തുകയെങ്കിലും ചെയ്തത്. Al Nassar won against Al Batin

ആദ്യ പകുതിയിൽ അൽ ബതിന്റെ ഉറുഗ്വേ താരം റെൻസോ ലോപ്പസാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. ആന്ദ്രേ ബുക്കായയുടെ ക്രോസിൽ നിന്നുള്ള പന്ത് താരം തല കൊണ്ട് ചെയ്തി വലയിലേക്കിടുകയായിരുന്നു. തുടർന്ന്, അൽ ബതിന്റെ ബോക്സിലേക്ക് അൽ നസർ ആക്രമണം അഴിച്ചുവിട്ടു. 25 ഷോട്ടുകളാണ് അൽ നസർ താരങ്ങളുടെ ബൂട്ടിൽ നിന്നും ഉതിർന്നത്. എങ്കിലും ഗോളുകൾ മാറിനിന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ സംഭാവനകൾ ചെയ്യാൻ സാധിക്കാത്തതും ടീമിന് തിരിച്ചടിയായി. റൊണാൾഡോയുടെ ഒരു ഗോൾ ശ്രമം ഗോൾ ലൈനിൽ വെച്ച് ക്ലിയർ ചെയ്യപ്പെട്ടിരുന്നു.

Read Also: വിവാദ ഗോളിൽ നിർണായക മത്സരം ബഹിഷ്കരിച്ചു; ഇവാൻ വുകുമാനോവിച്ചിന് പിന്തുണയുമായി ഇന്ത്യൻ ഫുട്ബോൾ ലോകം

മത്സരം പരാജയത്തിൽ കലാശിക്കും എന്ന തോന്നലിൽ നിന്ന് ആരാധകരെ രക്ഷിച്ചത് അബ്ദുൽ ഗരീബ് ആയിരുന്നു. 93 ആം മിനുട്ടിൽ ലസ് ഗുസ്താവോ നൽകിയ പന്ത് താരം വലയിലെത്തിക്കുകയായിരുന്നു. തുടർന്ന്, വിജയം നേടുന്നതിനായുള്ള അൽ നാസറിന്റെ കിണഞ്ഞുള്ള പരിശ്രമങ്ങൾക്ക് വിശ്രമം നൽകി സബ് ആയി ഇറങ്ങിയ അൽ ഫാതിൽ 102 ആം മിനുട്ടിൽ വിജയഗോൾ നേടി. മറ്റൊരു സബ് മുഹമ്മദ് മരാൻ 104 ആം മിനുട്ടിൽ ഗോൾ നേടിയതോടെ അൽ നസർ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

നിലവിൽ 46 പോയിന്റുകളുമായി സൗദി ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് ഒൻപതിന് ലീഗിൽ രണ്ടാമതുള്ള അൽ എത്തിഹാദുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Story Highlights: Al Nassar won against Al Batin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here