രാഷ്ട്രീയ സാഹചര്യം മാറുന്നു, കോൺഗ്രസ് ഒറ്റക്കെട്ടായി നിക്കേണ്ട സമയമായി; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസ് ഒറ്റക്കെട്ടായി നിക്കേണ്ട സമയമായി എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ട്വന്റിഫോറിനോട്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് കഴിയണം. പാർട്ടിയിൽ ഐക്യമില്ലെങ്കിൽ സാഹചര്യം എതിരാളിക്ക് അനുക്കൂലമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.(It is time for the Congress to stand united; Thiruvanchoor Radhakrishnan)
കോൺഗ്രസിൽ ചർച്ച ചെയ്യേണ്ടതെല്ലാം പാർട്ടിക്കകത് ചർച്ച ചെയ്യാം. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള സമിതികളും വേദികളുമുണ്ട്. പൂർണമായും പാർട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ഈ സന്ദർഭം കേരള ജനത ആഗ്രഹിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരുമിച്ചുള്ള പോരാട്ടമാണ്. ആ പോരാട്ടത്തിൽ വിള്ളൽ ഉണ്ടാകാൻ പാടില്ല. അങ്ങനെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചെർത്തു.
Story Highlights: It is time for the Congress to stand united; Thiruvanchoor Radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here