Advertisement

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം

March 5, 2023
Google News 1 minute Read
KSRTC bus overturned

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത് .അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രയിനിൽ നിന്ന് വീണ് അപകടം; 3 പേർക്ക് പരിക്ക്

Story Highlights: KSRTC bus overturned in Neriamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here