Advertisement

വാതിലിനു സമീപം ചെരുപ്പുവച്ചത് ചോദ്യം ചെയ്തു; അയൽവാസിയെ ദമ്പതികൾ കൊലപ്പെടുത്തി

March 5, 2023
Google News 1 minute Read
slippers door murder thane

വാതിലിനു സമീപം ചെരുപ്പുവച്ചത് ചോദ്യം ചെയ്ത അയൽവാസിയെ ദമ്പതികൾ കൊലപ്പെടുത്തി. 54കാരനായ അഫ്‌സർ ഖത്രിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര താനെയിലെ നയാ നഗറിലാണ് സംഭവം. സംഭവത്തിനു പിന്നാലെ ദമ്പതിമാർ ഒളിവിലായിരുന്നു. ഇവരിൽ ഭാര്യ ഇന്ന് പിടിയിലായി. ഭർത്താവ് ഇപ്പോഴും ഒളിവിലാണ്. (slippers door murder thane)

വാതിലിനരികെ ചെരുപ്പ് വെക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാരും അയൽവാസിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയും ഇങ്ങനെ ഒരു തർക്കമുണ്ടായി. ഈ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭർത്താവിനായി തെരച്ചിൽ പുരോഗമിക്കുകയാണ്.

Story Highlights: slippers door murder thane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here