Advertisement

ബാറ്റർമാരുടെ തൂക്കിയടി; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് പടുകൂറ്റൻ സ്കോർ

March 5, 2023
Google News 2 minutes Read
wpl delhi capitals bangalore

വിമൻസ് പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഷഫാലി വർമ (45 പന്തിൽ 84), ക്യാപ്റ്റൻ മെഗ് ലാനിങ്ങ് (43 പന്തിൽ 72) എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ മരിസേൻ കാപ്പ് (17 പന്തിൽ 39), ജമീമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തകർത്തടിച്ചു. ആർസിബിയ്ക്കായി ഹെതർ നൈറ്റാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. (wpl delhi capitals bangalore)

Read Also: ഡബ്ല്യുപിഎൽ: ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം; തകർന്നടിഞ്ഞ് ഗുജറാത്ത് ജയന്റ്സ്

പതിവിനു വിപരീതമായി മെഗ് ലാനിങ്ങ് ഓപ്പണറുടെ റോളിലെത്തിയപ്പോൾ മുംബൈ ബ്രാബോൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ബാറ്റിംഗ് വിരുന്നിന്. ലാനിംഗും ഷഫാലിയും ഒരുപോലെ ബീസ്റ്റ് മോഡിൽ കളിച്ചപ്പോൾ സ്കോർ കുതിച്ചുകയറി. എല്ലാവരും ഒരുപോലെ തല്ലുവാങ്ങിയപ്പോൾ ക്യാപ്റ്റൻ സ്മൃതി മന്ദനയും വിയർത്തു. ആദ്യ പവർപ്ലേയിൽ 57 റൺസാണ് ഡൽഹി നേടിയത്. 31 പന്തിൽ ഷഫാലിയും 30 പന്തിൽ ലാനിങ്ങും ഫിഫ്റ്റി തികച്ചു. ആദ്യ 10 ഓവറിൽ 105 റൺസ് നേടിയ ഡൽഹി രണ്ടാം പകുതിയിലും ആക്രമിച്ചുകളിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കൂടുതൽ ആക്രമിച്ച ഷഫാലിയെയും ലാനിംഗിനെയും 15ആം ഓവറിൽ ഹെതർ നൈറ്റ് വീഴ്ത്തി. 162 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. മൂന്നാം നമ്പറിലെത്തിയ മരിസേൻ കാപ്പും നാലാം നമ്പറിലെത്തിയ ജമീമ റോഡ്രിഗസും ചേർന്ന് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു.

Story Highlights: wpl delhi capitals score royal challengers bangalore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here