‘ചൈനീസ് നുഴഞ്ഞുകയറ്റം ഇന്ത്യൻ പാർലമെന്റിൽ ഉന്നയിക്കാനാവില്ല’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

നരേന്ദ്ര മോദി സർക്കാരിനെതിരായ ആക്രമണം ശക്തമാക്കി രാഹുൽ ഗാന്ധി. ഇന്ത്യൻ പാർലമെന്റിൽ ചൈനീസ് നുഴഞ്ഞുകയറ്റ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് ആരോപണം. ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന് കേംബ്രിഡ്ജിൽ പ്രസംഗിക്കാനാകുമെന്നും എന്നാൽ ഇന്ത്യൻ യൂണിവേഴ്‌സിറ്റിയിൽ പ്രസംഗിക്കാനാകില്ലെന്നത് വിചിത്രമാണെന്നും രാഹുൽ പറഞ്ഞു. ലണ്ടനിലെ ഹൗൺസ്ലോയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു കോൺഗ്രസ് എംപി.
ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല. പ്രതിപക്ഷത്തിന്റെ ഒരു അഭിപ്രായവും ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ല. ചൈനീസ് നുഴഞ്ഞുകയറ്റ വിഷയം പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും നമുക്കെല്ലാവർക്കും പരിചിതമായ ഇന്ത്യ ഇതല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
Strange that an Indian political leader can give a talk in Cambridge, Harvard but not in an Indian university.
— Congress (@INCIndia) March 5, 2023
Govt does not allow any idea of opposition to be discussed. It is not an India all of us are used to. @RahulGandhi addresses Indian diaspora at Hounslow in London. pic.twitter.com/bavzHqErsE
അതേസമയം കോൺഗ്രസ് നേതാവ് വിദേശത്ത് ഇരുന്ന് ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഈ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. വിദേശ പര്യടനങ്ങളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നതാണ് വാസ്തവം. വിഷയത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി, തനിക്ക് ഒരിക്കലും തന്റെ രാജ്യത്തെ അപമാനിക്കാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞു.
Story Highlights: ‘Can’t raise China issue in Indian Parliament’: Rahul Gandhi’s latest attack on Centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here