പ്രസിദ്ധമായ ചിനക്കത്തൂർ പൂരം ഇന്ന്

പ്രസിദ്ധമായ ചിനക്കത്തൂർ പൂരം ഇന്ന്. ഇരുചേരികളിലുമായി അണിനിരക്കുന്ന 27 ഗജവീരന്മാരും വാനിലേക്കുയർന്നുപൊങ്ങുന്ന 16 പൊയ്ക്കുതിരകളും മുതലിയാർത്തെരുവിൽനിന്നെത്തുന്ന തേരും എണ്ണമറ്റ വേഷങ്ങളുമെല്ലാമടങ്ങുന്ന പൂരം വർണ്ണകാഴ്ചകളുടെ ഉത്സവം കൂടിയാണ്. ( chinakathoor pooram today )
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെയും പനമണ്ണ ശശിയുടെയും നേതൃത്വത്തിലുള്ള ആറാട്ടുമേളത്തോടെ പൂരം തുടങ്ങി.ഉച്ചയ്ക്ക് രണ്ടുമണിയോടെ കുതിരയിളക്കൽ നടക്കും.മൂന്നുമണിയോടെ കുതിരകൾ ചിനക്കത്തൂരിന്റെ പൂരപ്പറമ്പിൽ യുദ്ധക്കളത്തിലെന്നപോലെ അണിനിരക്കും.
പിന്നെ കുതിരകളിയുടെ സമയമാണ്. ദേശവാസികളുടെ ആവേശത്തിനിടയിൽ ചിനക്കത്തൂരിന്റെ ആകാശത്ത് പൊയ്ക്കുതിരകൾ ഉയർന്നുപൊങ്ങും. കുതിരകളി കഴിയുന്നതോടെ തേര്, തട്ടിൻമേൽക്കൂത്ത് എന്നിവ തിരുമുറ്റത്തേക്ക് പ്രവേശിക്കും. അതുകഴിഞ്ഞാൽ ദേശങ്ങളിൽനിന്നെത്തുന്ന വേഷങ്ങളുടെ വരവാണ്.ചിനകത്തൂർ പൂരത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: chinakathoor pooram today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here