സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5185 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4280 രൂപയാണ്. ( todays gold rate remains unchanged )
ശിനായഴ്ച സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,185 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവില കുതിക്കുകയായിരുന്നു. വ്യാഴം ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,175 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയായിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4,275 രൂപയിലെത്തി. ചൊവ്വാഴ്ച 10 രൂപയും ബുധനാഴ്ച 15 രൂപയുമാണ് ഗ്രാമിന് വർധിച്ചത്. ഈ ആഴ്ച ഇതിവരെ സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്.
ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.
Story Highlights: todays gold rate remains unchanged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here