ധാക്കയില്‍ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh)
സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: At least 14 killed, dozens injured in blast in Dhaka, Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here