ഹെൽത്ത് ഇൻസ്പെക്ടർക്ക് വധഭീഷണി; സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ CITU ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന പരാതി. വധ ഭീക്ഷണിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ദീപു പൊലീസ് സംരക്ഷണം തേടി. സിഐടിയു ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയതോടെ വീടിന് പരിസരത്ത് രാത്രിയിൽ അപരിചിതർ പിന്തുടരുന്നതു കൊണ്ടാണ് ദീപു പൊലീസ് സംരക്ഷണം തേടിയത്. ജോലിസ്ഥലത്തും അപരിചിതരായ ആളുകൾ തന്നെ പിന്തുടരുന്നു. അതിനാൽ ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്ന് ദീപു പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. Health inspector filed complaint against CITU district secretary
Read Also: കെഎസ്ആര്‍ടിസിയിലെ ഗഡുക്കളായുള്ള ശമ്പളം; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പ്രയോജനകരമെന്ന് സിഐടിയു
സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാ സെക്രട്ടറി വഴിയാണ് പരാതി നൽകിയത്. എന്നാൽ,ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തിട്ടും സിഐടിയു ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Story Highlights: Health inspector filed complaint against CITU district secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here