Advertisement

യാത്ര എങ്ങോട്ടായാലും 20 രൂപ മാത്രം; വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍

March 7, 2023
Google News 2 minutes Read
Kochi metro special offer for womens day

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.(Kochi metro special offer for womens day )

20 രൂപാ നിരക്കില്‍ യാത്രയ്‌ക്കൊപ്പം നാല് മെട്രോ സ്‌റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുക. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്.

Read Also: വനിതാ ദിനം : വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

നാപ്കിന്‍ മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യ നാപ്കിനുകളും ലഭിക്കും. കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ നാളെ ഉച്ചയ്ക്ക് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ആണ് വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യുക.

Story Highlights: Kochi metro special offer for womens day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here