Advertisement

നെയ്മറിന് വീണ്ടും പരുക്ക്; സീസൺ നഷ്ടമാകും എന്ന അറിയിച്ച് പിഎസ്ജി

March 7, 2023
Google News 3 minutes Read
Neymar injured on PSG vs Nantes game

ബ്രസീലിയൻ സൂപ്പർ ഫുട്ബോൾ താരം നെയ്മാർ വീണ്ടും പരുക്കിന്റെ പിടിയിൽ. തരാം ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചെന്നും ചുരുങ്ങിയത് അടുത്ത നാല് മാസം കളിക്കളത്തിൽ നിന്നും മാറിനിൽക്കേണ്ടി വരുമെന്നും ക്ലബ് പാരീസ് സെയ്ന്റ് ജർമൈൻ ഔദ്യോഗികമായി അറിയിച്ചു. തുടർന്ന്, ഈ സീസണിൽ നെയ്മർ ഇനി ബൂട്ട് കെട്ടില്ല എന്ന വ്യക്തമായി. കണങ്കാലിനേറ്റ പരുക്കാണ് താരത്തിനെ കളികളത്തിന് പുറത്തിരുത്തിയത്. ഫെബ്രുവരിയിൽ ലീഗിൽ ലില്ലേക്ക് എതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. Neymar out for rest of season due to injury

കഴിഞ്ഞ കുറച്ച വർഷങ്ങളായി താരം നിരന്തരമായ പരുക്കിന്റെ പിടിയിലാണ്. ഫെബ്രുവരിയിൽ അവസാനമായി ഇടതു കണങ്കാലിന് പരിക്കേറ്റതിനെ തുടർന്നാണ് പിഎസ്ജിയുടെ മെഡിക്കൽ സംഘം താരത്തിനോട് ശസ്ത്രക്രിയക്ക് വിധേയനാകാൻ ആവശ്യപ്പെട്ടത്. ദോഹയിൽ വെച്ചാണ് താരത്തിന്റെ ശാസ്ത്ര ക്രിയ നടക്കുക. 2018 – 19 സീസണിന് ശേഷം ഏറ്റവും മികച്ച പ്രകടനമാണ് നെയ്മർ ഈ സീസണിൽ ഇതുവരെ കാഴ്ചവെച്ചത്. 18 ഗോളുകളും 16 അസിസ്റ്റുകളും താരം ഈ സീസണിൽ ഇതുവരെ നേടിയിട്ടുണ്ട്.

Read Also: മത്സരം വീണ്ടും നടത്തില്ലെന്ന് എഐഎഫ്എഫ്; ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യം തള്ളി

നെയ്മറിന്റെ അഭാവം ബയേൺ മ്യൂണിക്കുമായുള്ള പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് റൗണ്ടിന്റെ ഫലത്തെ സ്വാധീനിക്കും എന്ന് തീർച്ചയാണ്. അടുത്ത രണ്ട് ദിവസത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇനി ഫ്രഞ്ച് ക്ലബ്ബിന്റെ ആക്രമണം മെസ്സിയുടെയും എംബാപ്പയുടെയും കയ്യിൽ ആയിരിക്കും.

Story Highlights: Neymar out for rest of season due to injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here