പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിനൊരുങ്ങി കൊച്ചി നഗരം

വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിന് ഇന്ന് കൊച്ചിയില്‍ നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോണ്‍.(Pink midnight marathon today at kochi)
വിവിധ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖര്‍ മാരത്തണിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആര്‍ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 84 വിദ്യാര്‍ത്ഥികള്‍ക്ക് 29 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തും.
പെണ്‍കരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവര്‍ത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊര്‍ജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തില്‍ ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുകയാണ്. രാത്രി 11 മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന മാരത്തണില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും.
Read Also: മിഡ്‌നൈറ്റ് പിങ്ക് മാരത്തണ്‍: ആശംസകള്‍ നേര്‍ന്ന് കളക്ടര്‍ ഡോ ആര്‍ രേണുരാജ്
വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള മാരത്തോണില്‍ കളക്ടര്‍ രേണുരാജ് ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍, കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പങ്കാളികളാകും.
Story Highlights: Pink midnight marathon today at kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here