Advertisement

പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങി; മണിക്കൂറുകള്‍ക്കകം തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ

March 8, 2023
Google News 2 minutes Read
attukal-pongala-city-cleaning

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പതിവുപോലെ തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ ഏകദേശം 138 ലോഡ് മാലിന്യമാണ് നീക്കിയത്. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 നാണ് ശുചീകരണം ആരംഭിച്ചത്. 52 വാര്‍ഡുകളിലെ ജോലികളില്‍ 2400 ജീവനക്കാരാണ് പങ്കാളികളായത്.(Attukal pongala city cleaning)

ചവറുകള്‍ നീക്കിയതിന് പിന്നാലെ റോഡുകള്‍ കഴുകി വൃത്തിയാക്കി. 14 വാഹനങ്ങളാണ് കൃത്രിമമഴ പെയ്യിച്ച് റോഡുകള്‍ കഴുകിയത്. രാത്രി 9 മണിയോടെ നഗരം പഴയപടിയായി.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

രാത്രി എട്ടുമണിയോടെ സെക്രട്ടറിയേറ്റ് നടയില്‍ വെള്ളം ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കി. കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണി വാഹനം ഉപയോഗിച്ചാണ് വെള്ളം ചീറ്റി റോഡ് വൃത്തിയാക്കിയത്.ഇതിന് മുമ്പ് തന്നെ ചുടുകല്ലുകള്‍ നഗരസഭ നീക്കിയിരുന്നു.

വളന്റിയര്‍മാര്‍ ശേഖരിച്ച ചുടുകട്ടകള്‍ ഭവന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. പാളയം, തമ്പാനൂര്‍, സെക്രട്ടറിയേറ്റ്, ജിപിഒ ജംങ്ഷന്‍, ആറ്റുകാല്‍, മണക്കാട്, യൂണിവേഴ്‌സിറ്റി കോളജ്, വഞ്ചിയൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് നഗരസഭ കല്ലുകള്‍ ശേഖരിച്ചത്.

Story Highlights: Attukal pongala city cleaning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here