ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദ്യമെത്തിയത് സബര്‍മതി ആശ്രമത്തിലേക്ക്

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആദ്യമായെത്തിയത് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് കടക്കുംമുന്‍പേ സബര്‍മതിയിലെത്തി.(Australian PM visited sabarmati ashram on his first visit to India)
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വ്യാഴാഴ്ച മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആന്റണി അല്‍ബനീസിനൊപ്പം നരേന്ദ്രമോദിയും കാണാനെത്തും.
Read Also: അന്താരാഷ്ട്ര വനിതാ ദിനം; പ്രാധാന്യം, ചരിത്രം, ഈ വര്‍ഷത്തെ പ്രമേയം
അതേസമയം, ഇന്ത്യ ഒരു വലിയ വിപണിയാണെന്നും ഓസ്‌ട്രേലിയയില്‍ നിന്ന് 25 ബിസിനസ് മേധാവികള്‍ ഇന്ത്യയിലേക്ക് ഈ ദിവസങ്ങളില്‍ എത്തുമെന്നും അല്‍ബനീസ് പറഞ്ഞു. വെസ്ഫാര്‍മേഴ്‌സിന്റെ സിഇഒ, ഫോര്‍ട്ടെസ്‌ക്യു, ബിഎച്ച്പിയുടെ റിയോ ടിന്റോ തുടങ്ങിയവരെല്ലാം ഇന്ത്യയിലേക്കുള്ള വരവിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം നോവ 937 റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Story Highlights: Australian PM visited sabarmati ashram on his first visit to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here