Advertisement

ഷാരോൺ കൊലപാതക കേസ്; തടസ ഹർജിയുമായി പ്രതികൾ

March 8, 2023
Google News 2 minutes Read
Defendants filed motion to injunction Sharon murder case

പാറശാല ഷാരോൺ വധക്കേസിൽ തടസ ഹർജി നൽകി പ്രതികൾ. കേരളത്തിലെ കോടതികൾക്ക് വിചാരണ നടത്താൻ അധികാരമില്ലെന്നാണ് ഹർജിയിൽ പ്രതികൾ അറിയിക്കുന്നത്. ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായിരുന്ന ഗ്രീഷ്മ, മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മവാൻ നിർമൽ കുമാർ എന്നിവരാണ് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപിപ്പിച്ചത്. Defendants filed motion to injunction Sharon murder case

കേസിനു ആധാരമാണെന്ന് പ്രോസിക്യൂഷൻ പറയുന്ന സംഭവം തമിഴ്നാട് പരിധിയിലാണ് വരുക എന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ, വിചാരണ കേരളത്തിൽ നടത്താൻ സാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്താമാക്കി .ഈ മാസം പത്തിന് ഈ കാര്യത്തിൽ വീണ്ടും വാദം കേൾക്കും.

Read Also: കൊലപാതകത്തിന്റെ തലേദിവസം രാത്രി ഒരു മണിക്കൂറിലധികം ​ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് നടത്തി; കുറ്റപത്രം പുറത്ത്

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് ദിവസങ്ങളെടുത്തുള്ള ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കഷായത്തിൽ വിഷം കലർത്തി തന്നെ ചതിക്കുകയായിരുന്നുവെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് പറഞ്ഞെന്നുമാണ് കുറ്റപത്രത്തിലുള്ളത്.

Story Highlights: Defendants filed motion to injunction Sharon murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here