Advertisement

മനീഷ് സിസോദിയ ജയിലില്‍ കഴിയുന്നത് കൊടുംകുറ്റവാളികള്‍ക്കൊപ്പം; കേന്ദ്രത്തിനെതിരെ എഎപി

March 8, 2023
Google News 3 minutes Read
Manish Sisodia jail inmates hardcore criminals says AAP

ജയിലില്‍ കഴിയുന്ന മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നത് കൊടുംകുറ്റവാളികള്‍ക്കൊപ്പമെന്ന് എഎപി. തിഹാര്‍ ഒന്നാം നമ്പര്‍ ജയിലില്‍ കൊടുകുറ്റവാളികള്‍ക്കൊപ്പം മനീഷ് സിസോദിയയും ഉള്ളത്. സിസോദിയയുടെ ജീവന്‍ അപകടത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമാണിതെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് ആരോപിച്ചു.(Manish Sisodia jail inmates hardcore criminals says AAP)

‘മനീഷ് സിസോദിയയെ മറ്റ് സെല്ലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടും അദ്ദേഹത്തെ ഒന്നാം നമ്പര്‍ ജയിലില്‍ പാര്‍പ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റേതാണ്. സിസോദിയയ്ക്ക് ധ്യാനിക്കണമെന്നും അതിന് സൗകര്യമുള്ള മറ്റൊരു സെല്ലിലേക്ക് മാറ്റണമെന്നും ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഉത്തരവ് പാലിക്കപ്പെട്ടില്ല. തീഹാര്‍ ജയിലിലെ ഒന്നാം നമ്പര്‍ തടവുകാര്‍ക്ക് അക്രമ സ്വഭാവമാണ്. അതിനുള്ള തെളിവുകളും ചരിത്രത്തിലുണ്ട്. കുറ്റവാളികളായ തടവുകാരില്‍ പലരും മാനസിക രോഗമുള്ളവരാണ്. പലരുടെയും പേരില്‍ ഒന്നിലധികം കൊലപാതക കേസുകളുണ്ട്. ഇത് സിസോദിയയുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നു’. എഎപി എംഎല്‍എ വ്യക്തമാക്കി.

Read Also: ഓരോ ഇന്ത്യക്കാരന് വേണ്ടിയും 52 ലധികം തവണ പാർലമെന്റിൽ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്; മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് നന്ദി; രമ്യ ഹരിദാസ് എം.പി

പലതവണ ഗൂഢാലോചനകള്‍ നടത്തിയിട്ടും മൂന്ന് തെരഞ്ഞെടുപ്പുകളിലും ആംആദ്മിയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അവരിത്ര കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ സൂചനയാണിത്. കുറ്റവാളിയല്ലാത്ത മനീഷ് സിസോദിയയെ പോലെയുള്ള വിചാരണത്തടവുകാരനെ രാജ്യത്തെ ഏറ്റവും അപകടകാരികളും അക്രമാസക്തരുമായ കുറ്റവാളികള്‍ക്കൊപ്പം പാര്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഉത്തരം പറയണം.’. എഎപി വ്യക്തമാക്കി.

Story Highlights: Manish Sisodia jail inmates hardcore criminals says AAP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here