Advertisement

30 വർഷമായി വൈദ്യുതി ഇല്ല; എന്നിട്ടും പെൺ കരുത്തിൽ പ്രവർത്തനം തുടരുന്ന സ്ഥാപനം

March 8, 2023
Google News 2 minutes Read
Khadi company women

ഒരു സ്ഥാപനത്തിലെ മൂന്ന് പതിറ്റാണ്ടിലേറെ വൈദ്യുതി ഇല്ലാതായാൽ അതിന് പ്രവർത്തിക്കാൻ കഴിയുമോ? സർക്കാർ സംവിധാനങ്ങളുടെ വീഴ്ച കാരണം അങ്ങനെ പ്രവർത്തിക്കുന്ന, രണ്ട് സ്ത്രീകൾ മാത്രം ജോലി ചെയ്ത ഒരു സ്ഥാപനമുണ്ട് കോഴിക്കോട്ട്. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൻറെ ഷോറൂം ആയ ഖാദി ഗ്രാമ സൗഭാഗ്യയ്ക്കാണ് ഈ ദുർഗതിയുണ്ടായത്. വർഷം പത്ത് ലക്ഷത്തിലധികം രൂപയുടെ വരുമാനമുള്ള സ്ഥാപനത്തിനാണ് ഈ ദുരവസ്ഥ.

ഇന്ദിരാദേവി കഴിഞ്ഞ 22 വർഷത്തിലേറെയായി രാമനാട്ടുകരയിലെ ഖാദി ഷോറൂമിൽ ജോലി ചെയ്യുന്നു. മൊബൈൽ വെളിച്ചമാണ് പലപ്പോഴും ആശ്രയം. രാമനാട്ടുകര ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഖാദി ഷോറൂമിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് 33 വർഷമായി. നഷ്ടത്തിലായ വൈക്കോ സൊസൈറ്റിയുടെ കെട്ടിടം തൊണ്ണൂറുകളിലാണ് ഖാദി ബോർഡ് ഏറ്റെടുത്തത്. ആ കാലത്തുണ്ടായിരുന്ന കുടിശികയുടെ പേരിലാണ് വൈദ്യുതി നിഷേധിച്ചിരിക്കുന്നത്.

ഖാദി തുണിത്തരങ്ങൾ വാങ്ങാനെത്തുന്നവരോട് ഉത്തരം പറഞ്ഞ് മടുത്തുവെന്ന് ഇന്ദിരാദേവി പറയുന്നു. മഴക്കാലം ആയാൽ തീരെ നിൽക്കാൻ കഴിയില്ല.ആളുകൾക്ക് നോക്കിയെടുക്കാൻ സാധിക്കുന്നില്ല. ചില സമയത്ത് ചൂടുകൊണ്ട് സഹിക്കാൻ കഴിയില്ലെന്നും ഇന്ദിരാദേവി കൂട്ടിച്ചേർത്തു.

Story Highlights: Shortage of electricity for 30 years, still the company of Khadi runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here