Advertisement

പണം ചോദിച്ചത് ഇഷ്ടമായില്ല; ഭാര്യാപിതാവിനെ യുവാവ് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി

March 8, 2023
Google News 3 minutes Read
young man killed his father-in-law by hitting him with an axe

തമിഴ്‌നാട് കന്യാകുമാരിയില്‍ ഭാര്യപിതാവിനെ യുവാവ് കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തി.തിരുവട്ടാര്‍ മണലിക്കര സ്വദേശി ക്രിസ്തുദാസാണ് കൊല്ലപ്പെട്ടത്. മകളുടെ ഭര്‍ത്താവായ ഭാഗ്യരാജിനെ തിരുവട്ടാര്‍ പൊലീസ് അറസ്റ്റു ചെയ്തു. കേരളത്തില്‍ ജോലി ചെയ്യുന്ന ഭാഗ്യരാജ് ആഴ്ചയില്‍ ഒരിയ്ക്കലാണ് വീട്ടിലെത്തിയിരുന്നത്. ഇരുവരും മദ്യപിയ്ക്കുന്നതും പതിവായിരുന്നു. ( young man killed his father-in-law by hitting him with an axe)

ഇന്നലെ മദ്യപിച്ചിരുന്നപ്പോള്‍, ക്രിസ്തുദാസ് ഗ്യാസ് സിലിണ്ടറിന് പണം ആവശ്യപ്പെട്ടു. ഭാഗ്യരാജ് ഇല്ലെന്നു പറഞ്ഞു. പിന്നീട് വീട്ടിലെത്തിയപ്പോഴും ചോദിച്ചതോടെയാണ് അവിടെയുണ്ടായിരുന്ന കോടാലിയെടുത്ത് ഭാഗ്യരാജ് ക്രിസ്തുദാസിന്റെ തലയ്ക്ക് അടിച്ചത്. തുടര്‍ന്ന് കോടാലി അടുത്തുള്ള കിണറ്റില്‍ ഉപേക്ഷിച്ചു. ഭാര്യ ജാന്‍സിയോട്, അപസ്മാര രോഗബാധിതനായ പിതാവ്, തലകറങ്ങി വീണപ്പോള്‍ തലയിടിച്ചതാണെന്ന് പറയുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് പൊലിസിന് സംശയം തോന്നിയത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ ഭാഗ്യരാജിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു. ഇയാള്‍ വലിച്ചെറിഞ്ഞ കോടാലി കിണറ്റില്‍ നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഭാഗ്യരാജിനെ റിമാന്‍ഡു ചെയ്തു.

Story Highlights: young man killed his father-in-law by hitting him with an axe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here