Advertisement

കുഞ്ഞനിയനെ അപകടത്തിൽ നിന്ന് രക്ഷിച്ച് മൂന്നുവയസ്സുകാരൻ – വിഡിയോ

March 9, 2023
Google News 4 minutes Read
3-year-old boy saves his little brother

സമൂഹമാധ്യമങ്ങളിലൂടെ നിരവധി കാഴ്ചകൾ നമ്മൾ കാണാറുണ്ട്. കാഴ്ചക്കാരുടെ ഉള്ളിലും മുഖത്തും ചിരി വിടർത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു സഹോദര സ്നേഹത്തിന്റെ നേർക്കാഴ്ചയാണ് ഈ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു മൂന്നുവയസുകാരന്റെ കരുതൽ ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്. ( 3-year-old boy saves his little brother )

ഈ മൂന്നുവയസുകാരൻ തന്റെ കുഞ്ഞനിയനെ രക്ഷിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. വിഴുങ്ങിയാൽ അപകടമായേക്കാവുന്ന ഒരു വസ്തു തന്റെ സഹോദരന്റെ വായിലിരിക്കുന്നത് ഈ കുരുന്നിന്റെ ശ്രദ്ധയിൽ പെട്ടു. വരാനിരിക്കുന്ന ആപത്ത് മനസ്സിലാക്കിയ അവൻ ആ കൊച്ചുകുട്ടിയെ പിടിച്ച് വായിൽ നിന്ന് വസ്തു പുറത്തെടുത്തു. ക്രിസ് ഇവാൻസിന്റെ ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് 2 ദശലക്ഷത്തിലധികം കാഴ്‌ചകളുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇപ്പോൾ വൈറലായ വിഡിയോയിൽ, മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടി അമ്മയുടെയും അനിയന്റെയും സാന്നിധ്യത്തിൽ ഹുല-ഹൂപ്പുമായി കളിക്കുകയായിരുന്നു.ഈ സംഭവം മുന്നിലിരിക്കുന്ന ക്യാമറയിൽ പകർത്തുന്നുമുണ്ടായിരുന്നു. കളിക്കുന്നതിനിടയിലാണ് അനിയന്റെ വായിൽ ഒരു കളിപ്പാട്ട കഷ്ണം കണ്ടത്. ഒരു നിമിഷം പോലും പാഴാക്കാതെ ആൺകുട്ടി സഹോദരനെ പിടിച്ച് വായ തുറന്ന് ആ വസ്തു പുറത്തെടുത്തു. കുഞ്ഞിന്റെ സമയോചിതമായ പ്രവർത്തനം നിരവധി ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് അഭിനന്ദനം നേടിക്കൊടുത്തു.

Story Highlights: 3-year-old boy saves his little brother from choking on piece of toy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here