ഏത് പ്രതികൂല സാഹചര്യത്തേയും നേരിടും ഈ കൂറ്റന്‍ വാഹനം; ലോക പൊലീസ് ഉച്ചകോടിയില്‍ വിസ്മയമായി ദുബായ് പോലീസിന്റെ ഗിയാത്ത്
ദുബായില്‍ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയില്‍ വിസ്മയമായി ദുബായ് പോലീസിന്റെ ഗിയാത്ത് എസ് യു വി. പോലീസിന്റെ സ്വാറ്റ് വിഭാഗത്തിനായി പ്രത്യേകം നിര്‍മ്മിച്ച വണ്ടിയില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ( Dubai Police Ghiath SUV is a star in world police summit)
ദുബായ്‌പോലീസിന് വേണ്ടി മാത്രമായി എമറാത്തി കാര്‍ നിര്‍മ്മാതാക്കളായ ഡബ്‌ള്യൂ മോട്ടോര്‍സ് നിര്‍മ്മിക്കുന്ന വാഹനമാണ് വിസ്മയക്കാഴ്ചയാകുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയിയതാണ് ഈ വാഹനത്തിന് തന്റെ ഇഷ്ട ഫാല്‍ക്കണിന്റെ കൂടി പേരായ ഗിയാത്ത്. നേരത്തെ ദുബായ് പോലീസിന് പട്രോളിങ്ങ് ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിരുന്ന വാഹനത്തിന്റെ നൂതന ആവിഷ്‌കാരമാണ് ഇത്. പൊലീസിന്റെ സ്വാററ് വിഭാഗത്തിനായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ വാഹനം. അത്യാധുനിക സംവിധാനങ്ങളെല്ലാം അടങ്ങിയ വാഹനത്തില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ അനായാസം കൊണ്ടുപോകാനാവും.
ത്രീഡീ പ്രിന്റിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാഹനത്തിന്റെ അകത്തെയും പുറത്തെയും 30 ശതമാനം ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഏതു പ്രതികൂല സാഹചര്യത്തെയും നരിടാന്‍ കെല്‍പ്പുളള വാഹനമാണിത്. വാഹനത്തിന്റെ നിര്‍മ്മാണത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. മലയാളിയുടെ കരസ്പര്‍ശവും ഈ വാഹനത്തിന്റെ നിര്‍മ്മാണത്തിന് പുറകിലുണ്ട് അഭിമാനത്തോടെയാണ് ഇവര്‍ തങ്ങളുടെ പ്രവൃത്തിയെ നോക്കിക്കാണുന്നത്.
Story Highlights: Dubai Police Ghiath SUV is a star in world police summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here