Advertisement

നിങ്ങളുടെ പണം ഇരട്ടിയാക്കണോ ? റൂൾ ഓഫ് 72 നെ കുറിച്ച് അറിയാം

March 9, 2023
Google News 3 minutes Read
how to double investment rule of 72

എല്ലാ നിക്ഷേപകനും അറിയേണ്ടത് സമ്പാദ്യം എപ്പോൾ ഇരട്ടിയാകും എന്നതാണ്. നിക്ഷേപത്തിന് മേലുള്ള പലിശ അനുസരിച്ചാണ് പണം ഇരട്ടിയാകാൻ എത്ര സമയമെടുക്കുമെന്ന് അറിയുക. എത്ര മാത്രം പലിശ കൂടുന്നോ അത്രയും പെട്ടെന്ന് നിക്ഷേപത്തിന് മേൽ മികച്ച റിട്ടേൺ ലഭിക്കും. നിങ്ങളുടെ സമ്പാദ്യം എപ്പോൾ ഇരട്ടിയാകും എന്നറിയാൻ എളുപ്പമാണ്. ഇതാണ് റൂൾ ഓഫ് 72. ( how to double investment rule of 72 )

നിങ്ങളുടെ നിക്ഷേപത്തിന് മേലുള്ള പലിശയെ 72 കൊണ്ട് ഹരിച്ചാൽ ലഭിക്കുന്ന അക്കമാണ് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാകാൻ എടുക്കുന്ന സമയം. ഉദാഹരണത്തിന് നിങ്ങളുടെ ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് 5% ആണെന്ന് കരുതുക. 72 നെ 5 കൊണ്ട് ഹരിച്ചാൽ 14.4 എന്ന് ലഭിക്കും. അതായത് ഫിക്‌സഡ് ഡെപ്പോസിറ്റായി കിടക്കുന്ന നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാകാൻ 14.4 വർഷമെടുക്കും.

ഈ ഫോർമുല ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപം നിങ്ങൾക്ക് വേണ്ട സമയത്ത് ഇരട്ടിക്കണമെങ്കിൽ എത്ര ശതമാനം പലിശ ലഭിക്കണമെന്നും കണക്ക് കൂട്ടാം. നിങ്ങളുടെ നിക്ഷേപം 10 വർഷത്തിൽ ഇരട്ടിയാകണമെങ്കിൽ 7% പലിശ നിരക്കുള്ള പദ്ധതികളിൽ പങ്കാളിയാകണം. അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാകണമെങ്കൽ 14.4% പലിശ നിരക്ക് ലഭിക്കണം. മൂന്ന് വർഷത്തിൽ ഇരട്ടിയാകണമെങ്കിൽ 21% -24% പലിശ നിരക്കെങ്കിലും ലഭിക്കണം.

Read Also: ഇരട്ടി റിട്ടേൺ നേടാം, ഒപ്പം നികുതി ഇളവും ! ഈ നിക്ഷേപങ്ങൾ അറിഞ്ഞിരിക്കണം

നിങ്ങളുടെ നിക്ഷേപം പിപിഎഫിലാണെങ്കിൽ എത്ര വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന് അറിയാനും റൂൾ ഓഫ് 72 ഉപയോഗിച്ചാൽ മതി. പിപിഎഫിൽ പലിശ നിരക്ക് 7.1% ആണ്. ഇതനുസരിച്ച് 10 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 7.6% പലിശ നിരക്കുള്ള സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപം ഇരട്ടിയാകാൻ 9.4 വർഷം വേണ്ടി വരും. കിസാൻ വികാസ് പത്രികയാണെങ്കിൽ 10.4 വർഷം എടുക്കും. നാഷ്ണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ 10.5 വർഷമെടുക്കും നിക്ഷേപം ഇരട്ടിയാകാൻ.

Story Highlights: how to double investment rule of 72 , money saving, savings scheme, ppf, nps,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here