മരുന്ന് മാറി നൽകി; തൃശൂരിൽ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റി

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്ക് കീഴിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകിയ രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ(25) വെന്റിലേറ്ററിലേക്ക് മാറ്റി. മരുന്ന് കഴിച്ചതോടെ ശരീരത്തിൽ നീര് വച്ചു, അപസ്മാരത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചതോടെയാണ് അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.(Medicine changed young man was shifted to ventilator in Thrissur)
രോഗ ലക്ഷണങ്ങൾ മരുന്ന് മാറി കഴിച്ചത് കൊണ്ടല്ല എന്നാണ് മെഡിക്കൽ ബോർഡിന്റെ വിശദീകരണം. അപകടത്തിൽ പരുക്കേറ്റാണ് അമൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാൻ ഇരിക്കെയാണ് സംഭവം.കഴിഞ്ഞ 3 ദിവസം മുൻപ് ഓർത്തോ വിഭാഗത്തിലെ ജൂനിയർ ഡോക്ടറാണ് മരുന്ന് മാറി നൽകിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ഇന്നലെ വീട്ടിൽ പോകാൻ പറഞ്ഞതായിരുന്നു, മെഡിക്കൽ കോളജിന് കീഴിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് മരുന്ന് മാറ്റിനൽകിയത്. ഡോക്ടർ എഴുതിയത് മനസിലായില്ലെന്നാണ് മെഡിക്കൽ ഷോപ്പ് അധികൃതർ പറഞ്ഞത്. ആശുപത്രിയിലെ ഡോകട്ർ പറയുന്നത് മരുന്ന് മാറി നൽകിയാൽ ഇങ്ങനെ സംഭവിക്കില്ല. വിദഗ്‌ദ ചികിത്സാ നൽകുന്നെന്നാണ് പറയുന്നതെന്ന് ബന്ധു സുജേഷ് പറഞ്ഞു.
Story Highlights: Medicine changed young man was shifted to ventilator in Thrissur