Advertisement

മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനുമായി വഴക്കിട്ടു; 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍

March 10, 2023
Google News 3 minutes Read
Fight with brother for mobile phone 12year old girl suicide

തിരുവനന്തപുരം പാലോട് മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്.(Fight with brother for mobile phone 12year old girl suicide )

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പാലോട് താന്നിമൂട് സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: Fight with brother for mobile phone 12year old girl suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here