Advertisement

ചലച്ചിത്ര ചരിത്രത്തിലൂടെ ഒരു യാത്ര; ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര പഠന പരിപാടി

March 10, 2023
Google News 1 minute Read
Film studies program for journalism students

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ത്രൂ ദ ലെന്‍സ് ഓഫ് ടൈം’ എന്ന ചലച്ചിത്ര ചരിത്രപഠന പരിപാടി മാര്‍ച്ച് 10,11,12 തീയതികളില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെ രാമു കാര്യാട്ട് സ്‌ക്രീനില്‍ നടക്കും. നിശ്ശബ്ദ സിനിമകള്‍ ഉള്‍പ്പെടെ ലോകസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായ 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ദ ഗ്രേറ്റ് ട്രെയിന്‍ റോബറി, എ ട്രിപ്പ് റ്റു ദ മൂണ്‍, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, സിറ്റിസണ്‍ കെയിന്‍, ബൈസിക്കിള്‍ തീവ്‌സ്, റാഷമോണ്‍, സെവന്‍ത് സീല്‍, ഹിരോഷിമ മോണ്‍ അമര്‍, സൈക്കോ, 2001 : എ സ്‌പേസ് ഒഡിസി, അഗ്വിറെ: ദ റാത്ത് ഓഫ് ഗോഡ് തുടങ്ങിയ 20 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.30ന് സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Story Highlights: Film studies program for journalism students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here