Advertisement

സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി

March 10, 2023
Google News 2 minutes Read
gold rate increased by 400 Rs

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല. ( gold rate increased by 400 Rs )

തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവിലയിൽ ഉയർച്ച രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിൽ 95 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഗ്രാമിന് 5090 രൂപയിൽ എത്തിയിരുന്നു.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Story Highlights: gold rate increased by 400 Rs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here