ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്തുമെന്ന സർക്കാർ തീരുമാനത്തിന് പിന്നാലെ കോട്ടയത്ത് ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. സഭാ തർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.
സഭാ സെക്രട്ടറി ബിജു ഉമ്മൻ, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു നിന്നു.
സർക്കാർ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ലെന്ന് നിലപാടിലാണ് സഭ. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ മുന്നിൽ മെത്രാപ്പോലീത്തമാർ ഉപവാസമിരിക്കും. കോട്ടയം ദേവലോകം അരമനയിൽ അടിയന്തര സുന്നഹദോസ് യോഗം ചേർന്നാണ് ഓർത്തഡോക്സ് സഭ സമരം പ്രഖ്യാപിച്ചത്.
Story Highlights: Orthodox Church representatives met with CPIM State Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here