പൊന്നാനിയുടെ സ്വപ്‌ന പദ്ധതി; കർമ പാലം ഒരുങ്ങി
ടൂറിസം രംഗത്ത് കുതിപ്പേകാൻ മലപ്പുറം പൊന്നാനി കർമ പാലം അണിഞ്ഞാരുങ്ങി. ഇനി ഏതാനും മിനുക്ക് പണികൾ മാത്രമെ ബാക്കിയുള്ളൂ. പാലത്തിലെ വൈദ്യുതീകരണ ജോലികൾ ആടുത്ത ദിവസം പൂർത്തിയാകും. പുഴയോര പാതയായ കർമ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെയാണ് കർമപാലം നിർമിച്ചിട്ടുള്ളത്. ( ponnani karma bridge )
പൊന്നാനിയുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്യമാകാൻ ഒരുങ്ങുന്നത്. ടൂറിസത്തിന് അനന്തസാധ്യതയുള്ള പൊന്നാനിയിൽ ഈ പാലം വരുന്നതോടെ വലിയൊരു അളവിൽ ആളുകളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. പുഴയോര പാതയായ കർമ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെയാണ് കർമപാലം നിർമിച്ചിട്ടുള്ളത്. ഇതാണ് പാലത്തിന്റെ മുഖ്യ ആകർഷണം.
ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡുമാണ് ഉള്ളത്. ഇതിനോടനുബന്ധിച്ച് 520 മീറ്റര് ഹാർബർ റോഡും നവീകരികരിച്ചിട്ടുണ്ട്. 330 മീറ്റർ നീളത്തിൽ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിർമ്മിച്ചത്.
ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങൾ പ്രകാരമാണ് പാലത്തിന്റെ നിർമ്മാണം. പാലത്തിന്റെ മധ്യത്തില് 45 മീറ്റർ വീതിയും 6 മീറ്റർ ഉയരമുണ്ടാകും.കനോലി കനാലിലൂടെയുള്ള ബോട്ട് സർവ്വീസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം.ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽ കണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്.
Story Highlights: ponnani karma bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here