ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചു; ‘കക്കുകളി’ നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത

അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത രംഗത്ത്. ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും അവഹേളിച്ചു എന്നാണ് തൃശൂര്‍ അതിരൂപതയുടെ ആരോപണം. ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും അതിരൂപത ആഹ്വാനംചെയ്തിട്ടുണ്ട്.(Thrissur Archdiocese against drama presented in international theatre fest)
തൃശ്ശൂര്‍ അതിരൂപതയുടെ വികാരി ജനറല്‍ ഇറക്കിയ സര്‍ക്കുലറിലാണ് കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം വ്യക്തമാകുന്നത്. മറ്റന്നാള്‍ ഇടവകകള്‍ തോറും പ്രതിഷേധം നടത്താനുള്ള ആഹ്വാനമാണ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ക്ക് വികാരിമാര്‍ നേതൃത്വം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്രിസ്തീയ സ്ഥാപനങ്ങളെയും ക്രിസ്തീയ വിശ്വാസത്തെയും കക്കുകളി എന്ന നാടകം അവഹേളിച്ചുവെന്നാണ് ആക്ഷേപം. അതേസമയം വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് നാടകപ്രവര്‍ത്തകരുടെ പ്രതികരണം.
Read Also: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു
ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂര്‍ എന്നഗ്രാമത്തിലാണ് നാടകം ആദ്യമായി അവതരിപ്പിക്കുന്നത്. പതിനാലോളം വേദികളില്‍ ഇതുവരെ നാടകം അവതരിപ്പിച്ചു. മന്ത്രി സജി ചെറിയാനും എം വി ഗോവിന്ദനും അടക്കമുള്ളവര്‍ നാടകത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്.
Story Highlights: Thrissur Archdiocese against drama presented in international theatre fest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here