ത്രിപുരയിൽ എളമരം കരീം എംപി ഉൾപ്പെടെ പ്രതിപക്ഷ എംഎൽഎമാരുടെ വാഹനത്തിനു നേരെ ആക്രമണം

ത്രിപുരയിൽ എളമരം കരീം എംപി ഉൾപ്പെടെ പ്രതിപക്ഷ എംഎൽഎമാരുടെ വാഹനത്തിനു നേരെ ആക്രമണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംഘർഷമുണ്ടായ മേഖലകളിൽ സന്ദർശനത്തിനെത്തിയ എംപിമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എളമരം കരീം, സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി സെക്രട്ടറി അജോയ് കുമാർ എന്നിവർ അടങ്ങിയ സംഘത്തിനു നേരെ വിശാൽ ഘട്ടിൽ വച്ച് ആക്രമണമുണ്ടാവുകയായിരുന്നു. വാഹനങ്ങളുടെ ചില്ല് അക്രമികൾ തകർത്തു. ഇവരെ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ജിതേന്ദ്ര ചൗധരി ആരോപിച്ചു.
Story Highlights: tripura elamaram kareem mp attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here