‘സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്’, പിങ്ക് മിഡ് നൈറ്റ് മാരത്തണിൽ ഒപ്പം ചേർന്ന് ‘വിവോ’ കേരള
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്ലവേഴ്സും സംഘടിപ്പിച്ച പിങ്ക് മിഡ് നൈറ്റ് മാരത്തണിൽ ഒപ്പം ചേർന്ന് ‘വിവോ’ കേരളയും. പരിപാടിയുടെ ഭാഗമായി വിവോ സി.എസ്.ആർ ഇനിഷ്യേറ്റീവ് പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.
വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടുള്ള പിങ്ക് മിഡ് നൈറ്റ് മാരത്തണിൻ്റെ ഭാഗമായി വിവോ കേരള. വിവോ സി.എസ്.ആർ ഇനിഷ്യേറ്റീവ് പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു. മെഡിക്കൽ, എൻജിനീയറിങ്, ഡിപ്ലോമ, ബിരുദം, എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളിലെ പിന്നാക്കം നിൽക്കുന്നവർക്കാണ് വിവോയുടെ സ്കോളർഷിപ്പ് നൽകിയത്.
വാർഷികപരമായി നാല് ലക്ഷം രൂപയിൽ താഴെയുള്ളവരെയാണ് വിദ്യാഭ്യാസ സഹായത്തിനായി തെരഞ്ഞെടുത്തത്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ സഹായത്തോടെയാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിയത്.
Story Highlights: ‘Vivo’ Kerala in Pink Midnight Marathon organized by Twentyfour and Flowers TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here