ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലും 21 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; വളാഞ്ചേരി സ്വദേശി പിടിയിൽ

നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ്ണവേട്ടയുമായി കസ്റ്റംസ്. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും വന്ന വളാഞ്ചേരി സ്വദേശി നാസറാണ് 224 ഗ്രാം സ്വർണം ബെൽറ്റിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചത് കടത്താൻ ശ്രമിച്ചത്. 265 ഗ്രാമിന്റെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലും ഒളിപ്പിച്ചിരുന്നു. ( Gold smuggling in Cochin International Airport ).
Read Also: പെർഫ്യൂമിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; 70 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ
രണ്ട് ദിവസം മുമ്പും നെടുമ്പാശേരിയിൽ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടിയിരുന്നു. ബഹ്‌റൈൻ – കോഴിക്കോട് – കൊച്ചി വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ വയനാട് സ്വദേശി ഷാഫിയാണ് അറസ്‌റ്റിലായത്.
ഇയാളിൽനിന്ന് 1487 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇതിന് 70 ലക്ഷത്തോളം വില വരും. കൈകളിൽ സ്വർണം ചുറ്റി ഷർട്ടിന്റെ കൈ താഴേക്ക് ഇറക്കിയിട്ട് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനായിരുന്നു ശ്രമം.
Story Highlights: Gold smuggling in Cochin International Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here