സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് ഇന്നും 5140 രൂപ തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്‍ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5140 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 45 രൂപ വര്‍ധിച്ച് 4245 രൂപയായി.വെള്ളി നിരക്കില്‍ മാറ്റമില്ല. (Kerala gold rate on 11.03.2023)
തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്നലെ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഗ്രാമില്‍ 95 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5090 രൂപയില്‍ എത്തിയിരുന്നു.
ഫെബ്രുവരി രണ്ടിനാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.
Story Highlights: Kerala gold rate on 11.03.2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here