Advertisement

‘അഫ്ഗാനിലെ പെൺകുട്ടികളെ ഓർക്കുന്നു’; അക്കാദമിക് മികവിന് ഇന്ത്യയിൽനിന്ന് സ്വർണമെഡൽ നേടി അഫ്ഗാൻ വനിത റസിയ മുറാദി

March 11, 2023
Google News 3 minutes Read
Razia muradi afghan-woman-who-won-university-gold-in-india

അക്കാദമിക് മികവിന് ഇന്ത്യയിൽനിന്ന് സ്വർണമെഡൽ നേടി അഫ്ഗാൻ വനിത റസിയ മുറാദി. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്തിൽനിന്ന് റസിയ സ്വർണ മെഡൽ ഏറ്റുവാങ്ങി. അക്കാദമിക് പ്രകടനത്തിലെ മികവിനാണ് അവാർഡ്. (Razia muradi afghan woman won university gold in india)

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടികളെ താൻ ഓർക്കുന്നുവെന്ന് റസിയ മുറാദ് അവാർഡ് ദാന ചടങ്ങിൽ പറഞ്ഞു. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ റസിയ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി 8.60 നേടിയിട്ടുണ്ട്. സർവകലാശാലയിലെ ഏറ്റവും ഉയർന്ന ഗ്രോഡ് പോയിന്റാണിത്.

ഗുജറാത്തിലെ സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മികച്ച ഗ്രേഡോട് കൂടി ബിരുദാനന്തര ബിരുദം നേടിയതാണ് റസിയയെ അവാർഡിന് അർഹയാക്കിയത്. 27കാരിയായ റസിയ മുറാദി രണ്ട് വർഷമായി ഇന്ത്യയിൽ പഠിക്കുകയാണ്. ഇപ്പോൾ അതേ കോളജിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ് റസിയ മുറാദി.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിനിൽ വീണ്ടും അധികാരത്തിൽ വന്നതിനു പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾ പാടെ നിഷേധിക്കപ്പെട്ടു. കഠിനാധ്വാനത്തിന് ഫലമുണ്ടായതിൽ സന്തോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് കുടുംബത്തെ കാണാൻ സാധിച്ചിട്ടില്ല. എന്റെ രാജ്യത്ത് മോശം സാഹചര്യമായതിനാൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും തിരികെ പോകുന്നില്ല. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ എനിക്ക് ശോഭനമായ ഭാവിയില്ല.

വികസനവും പുനരധിവാസവുമായി ബന്ധപ്പെട്ട പദ്ധതികളും നിർത്തി. പുരോഗതിക്ക് പകരം രാജ്യം പിന്നോട്ട് പോവുകയാണ്. ആളുകൾ നിശബ്ദരായിരിക്കണമെന്ന് താലിബാൻ ആഗ്രഹിക്കുന്നു”- റസിയ മുറാദി കൂട്ടിച്ചേർത്തു.

Story Highlights: Razia muradi afghan woman won university gold in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here