Advertisement

ബ്രഹ്മപുരത്തെ തീ 95% അണച്ചു എന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

March 12, 2023
Google News 2 minutes Read
Ernakulam District Collector to 24 News

ബ്രഹ്മപുരത്തെ തീ 95% അണച്ചു എന്ന വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. റീജിയണൽ ഫയർ ഓഫീസർ സുജിത്തിന്റെ നേതൃത്വത്തിൽ മുന്നൂറിലധികം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ച് സ്ഥലങ്ങളിലെ ടീ പൂർണമായും അണച്ചു. രണ്ടെണ്ണത്തിലെ തീ അണച്ചെങ്കിലും ഒറ്റപ്പെട്ടയിടങ്ങിൽ തീനാളങ്ങൾ വീണ്ടും ഉയരുന്നുണ്ട്. Ernakulam District Collector on Brahmapuram Fire

മാലിന്യങ്ങൾ അടുക്കായി കിടക്കുന്ന, മീഥൈൻ വാതകം ഉയരുന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട തീ നാളങ്ങൾ ഉണ്ടാകും. ഫയർ ഫോഴ്സ് ഓഫീസറുമായ ചർച്ച ചെയ്തതിൽ നാളത്തോടെ പുക പൂർണമായും ശമിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലായി അന്തരീക്ഷത്തിലെ PM2, PM10 എന്നിവയുടെ അളവ് ഗണ്യമായി കുറഞ്ഞെന്നും കളക്ടർ അറിയിച്ചു.

Read Also: ബ്രഹ്മപുരം മാലിന്യപ്പുക; മാസ്ക് നിർബന്ധം, ‘ശ്വാസ്’ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി

വിമർശനങ്ങളെ ഉള്കൊള്ളുന്നുവെന്ന് ഉമേഷ് വ്യക്തമാക്കി. ഫയർഫോഴ്സ് നിർദ്ദേശമനുസരിച്ചുള്ള സജ്ജീകരണങ്ങളും ബ്രഹ്മപുരത്ത് ഒരുക്കും.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ, 2019 ലെ തീപിടുത്തത്തിന് ശേഷം ഫയർ ഫോഴ്സ് നൽകിയ നിർദേശങ്ങൾ ബ്രഹ്മപുരത്ത് പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Ernakulam District Collector on Brahmapuram Fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here