Advertisement

ജമ്മു കശ്മീരിൽ മരപ്പണിക്കാരൻ 30 കാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി

March 12, 2023
Google News 2 minutes Read
crime scene

ജമ്മു കശ്മീരിലും ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം. ബുദ്ഗാമിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി. യുവതിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. പ്രതി ഷബീർ അഹമ്മദ് വാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

മാർച്ച് ഏഴിന് കോച്ചിംഗ് ക്ലാസിന് പോയ 30 കാരി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം യുവതിയുടെ സഹോദരൻ തൻ്റെ സഹോദരിയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചു. രേഖാമൂലം പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മരപ്പണിക്കാരൻ ഷബീർ അഹമ്മദ് വാനി ഉൾപ്പെടെ നിരവധി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ 45 കാരനായ ഷബീർ അഹമ്മദ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചശേഷം വിവിധ സ്ഥലങ്ങളിൽ കുഴിച്ചിട്ടതായി സമ്മതിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു.

Story Highlights: Jammu Kashmir man kills 30-year-old woman, chops body into pieces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here