Advertisement

മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു

March 12, 2023
Google News 1 minute Read
Madhuri Dixit

ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷിത് (91) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മാധുരി ദീക്ഷിതും ഭര്‍ത്താവ് ശ്രീറാം നേനേയുമാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

ഞായറാഴ്ച രാവിലെ 8.40 ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സ്‌നേഹലത ദീക്ഷിതിന്റെ സംസ്‌കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് മുംബൈയിലെ വോർളി ശ്മശാനത്തില്‍ നടക്കും. അമ്മയുടെ 90ാം പിറന്നാള്‍ ദിനത്തില്‍ മാധുരി ദീക്ഷിത് അമ്മയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.

Story Highlights: Madhuri’s Mom Snehalata Dixit Dies At 90

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here