Advertisement

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം

March 12, 2023
Google News 1 minute Read
wadakkancherry supplyco supermarket robbery

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം. മൂന്നേകാൽ ലക്ഷം രൂപ കവർന്നു.പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ( wadakkancherry supplyco supermarket robbery )

വടക്കഞ്ചേരി ബസ്സ്റ്റാന്റിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്.ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ലോക്കറിൽ സൂക്ഷിച്ച 3, 29, 365 രൂപയാണ് കവർന്നത്.മാനേജരുടെ ക്യാമ്പിനിൽ സൂക്ഷിച്ച ലോക്കർ എടുത്ത് കൊണ്ട് പോവുകയായിരുന്നു.ഞായറാഴ്ച രാവിലെ പാക്കിംങ്ങിനായി വന്ന ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിയുന്നത്.ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധി ആയതിനാൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും, ശനിയാഴ്ചയും വില്പന നടത്തിയ മുഴുവൻ തുകയും ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.

മറ്റ് സാധനങ്ങൾ ഒന്നും തന്നെ പോയിട്ടില്ലെന്നാണ് പ്രാധമിക വിവരം. തിങ്കളാഴ്ച സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ ഒത്ത് നോക്കിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.മോഷണം പോയ ലോക്കർ വൻ ഭാരമുള്ളതിനാൽ കൂടുതൽ ആളുകൾ സംഭവത്തിന് പിന്നിലുണ്ടെന്നാണ് കണക്കാക്കുന്നത്. അഞ്ചോ, ആറോ ആളുകൾ ചേർന്ന് പൊക്കിയാൽ മാത്രമേ ലോക്കർ എടുക്കാൻ കഴിയുകയുള്ളൂ എന്നാണ് ജീവനക്കാർ പറയുന്നത്. വടക്കഞ്ചേരി സി ഐ കെ പി ബെന്നിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘവും,ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലതെത്തി പരിശോധന നടത്തി.

Story Highlights: wadakkancherry supplyco supermarket robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here