ബ്രഹ്മപുരം തീ, ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ജസ്റ്റിസുമാരായ എസ്.വി ഭാട്ടി ,ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് പരിഗണിക്കുന്നത്. ( Brahmapuram fire, High Court to hear again today ).
Read Also: സഭാതർക്കം പരിഹരിക്കാനുള്ള നിയമനിർമാണം; ഓർത്തഡോക്സ് സഭാ പള്ളികളിൽ ഇന്ന് പ്രതിഷേധം
കോടതി നിയോഗിച്ച നിരീക്ഷണ സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടടക്കം കോടതി പരിശോധിക്കും. നിലവിലെ സ്ഥിതിഗതികളും സ്വീകരിച്ച നടപടികളും കോർപ്പറേഷനും , ജില്ലാ കളക്ടറും റിപ്പോർട്ടായി സമർപ്പിക്കും.
ഖര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കർമ്മ പദ്ധതി അഡീഷണൽ ചീഫ് സെക്രട്ടറി കോടതി മുൻപാകെ ഇന്ന് സമർപ്പിച്ചേക്കും. ബ്രഹ്മപുരത്തെ അവസ്ഥ മോശമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്.
Story Highlights: Brahmapuram fire, High Court to hear again today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here