Advertisement

ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടും; ഫയർഫോഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

March 13, 2023
Google News 2 minutes Read
PINARAYI VIJAYAN

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയര്‍ ആന്റ് റെസ്ക്യൂ സർവീസ് വിഭാഗത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്ക്യൂ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റിനേയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം ആര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘അടിയന്തര ഇടപെടല്‍ വേണം’; ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി വി.മുരളീധരന്‍

അതിനിടെ ബ്രഹ്മപുരം വിഷയത്തിൽ യുദ്ധക്കളമായി കൊച്ചി കോർപ്പറേഷൻ. കൗൺസിൽ യോഗത്തിനെത്തിയ മേയറെ തടയനുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. കൗൺസിൽ യോഗം തീരുമാനിച്ച മൂന്ന് മണിക്ക് മുമ്പെ യുഡിഎഫ്, ബിജെപി കൗൺസിലർമാരും ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും കോർപ്പറേഷൻ പരിസരത്ത് തടിച്ച് കൂടി.

Story Highlights: CM Pinarayi Vijayan About Brahmapuram waste plant fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here