Advertisement

അഹമ്മദാബാദിൽ സമനില; ഇന്ത്യയും ഓസ്‌ട്രേലിയയും കൈ കൊടുത്ത് പിരിഞ്ഞു

March 13, 2023
Google News 2 minutes Read
India vs Australia

ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

ഓസീസ് താരങ്ങള്‍ രണ്ട് സെഷനിലും കടുത്ത പ്രതിരോധമാണ് പുറത്തെടുത്തത്. 163 പന്തുകള്‍ നേരിട്ടാണ് ഹെഡ് 90 റണ്‍സ് നേടിയത്. സെഞ്ചുറിക്ക് പത്ത് റണ്‍ അകലെ അക്‌സര്‍, ഹെഡ്ഡിനെ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് സിക്‌സും പത്ത് ഫോറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ലബുഷെയ്‌നൊപ്പം 149 റണ്‍സും ഹെഡ് കൂട്ടിചേര്‍ത്തു. ലബുഷെയ്ന്‍ ഏഴ് ബൗണ്ടറികള്‍ ഇതുവരെ നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 91 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയ നേടിയിരുന്നത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് കോലിയുടെ ഇന്നിംഗ്‌സാണ് തുണയായത്. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ മൂന്നക്കം കുറിച്ചത്.

വിരാട് കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഇതോടെ കുറ്റനടികള്‍ക്ക് ശ്രമിച്ച അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി.

സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്‌സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0) മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

Read Also: ഗില്ലാട്ടത്തിനൊപ്പം കോലിയുടെ തിരിച്ചുവരവ്; നാലാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

കോലിക്ക് ഡബിള്‍ ഓടി നല്‍കാനുള്ള ശ്രമത്തിനിടെ ഉമേഷ് യാദവ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായി . ഫീല്‍ഡര്‍മാരെയെല്ലാം ബൗണ്ടറിലൈനില്‍ നിര്‍ത്തി കോലിയുടെ ക്യാച്ച് എടുക്കാനുള്ള സ്മിത്തിന്റെ ശ്രമം വിജയിച്ചതോടെ ഒരുവേള 555-6 എന്ന നിലയിലായിരുന്ന ഇന്ത്യ 571-9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

Story Highlights: High-scoring India vs Australia 4th Test ends in dull draw in Ahmedabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here