ആഴക്കടലിൽ ആകാശത്തോളം ഉയർന്ന് എണ്ണക്കപ്പൽ; ഭീതിയുണർത്തുന്ന ദൃശ്യങ്ങൾ…

സോഷ്യൽ മീഡിയ നമ്മെ അതിശയിപ്പിക്കാറുണ്ട്. ഒരിക്കൽ പോലും നേരിട്ട് കാണാൻ സാധിക്കാത്ത പല കൗതുക കാഴ്ച്ചകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടറിയാറുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അതിശക്തമായ കടല്‍ത്തിരയില്‍ ആടിയുലയുന്ന ഒരു കപ്പലിന്‍റെ വീഡിയോ ആണ് ശ്രദ്ധനേടിയത്. ശക്തമായ തിരയിളക്കവും കാറ്റും ഭീമാകാരമായ എണ്ണക്കപ്പലിന്‍റെ ഏറ്റവും മുകളിലെ ഡക്കില്‍ നിന്നും ചിത്രീകരിച്ച 14 സെക്കന്‍റ് മാത്രമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
Ship navigates through massive waves in Atlantic Ocean 😳 pic.twitter.com/HuX6b63v2W
— OddIy Terrifying (@OTerrifying) February 21, 2023
@OTerrifying എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരി 21 ന് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ശബ്ദമില്ലെങ്കിലും അതിഭീകരമായി തോന്നുന്ന ദൃശ്യങ്ങളാണ് അതിൽ കാണാൻ സാധിക്കുക. അതിശക്തമായ കാറ്റില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് എണ്ണക്കപ്പല്‍ ആടിയുലയുകയാണ്. ആകാശം തൊടുന്ന ഉയരത്തിലേക്ക് കപ്പലിനെ തിരമാലകള്‍ എടുത്തുയര്‍ത്തുന്ന പോലെയാണ് വീഡിയോയിൽ തോന്നുക.
ഒരു നിമിഷം ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ആളെ കുറിച്ച് ഓര്‍ത്താല്‍ അതിലേറെ ഭീതി തോന്നും. അത്രയും ശക്തമായി ഉലയുന്ന ഒരു കപ്പലില്‍ നിന്ന് അത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ അസാമാന്യമായ ധൈര്യം ആവശ്യമാണ്. 9 ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Story Highlights: Kozhikode youth congress protest march