Advertisement

ഇൻസ്റ്റഗ്രാം റീൽ ചെയ്യാൻ കാറിന്റെ സ്റ്റിയറിംഗ് വീൽ വിട്ട് ഡ്രൈവിംഗ്; വിമർശിച്ച് ആളുകൾ

March 13, 2023
Google News 8 minutes Read
Man leaves car's steering wheel while driving

നമ്മുടെ അശ്രദ്ധയോട് കൂടിയുള്ള പ്രവൃത്തികളാണ് മിക്ക ആപത്തുക്കൾക്കും വഴിവെക്കുന്നത്. കാറിന്റെ സ്റ്റിയറിംഗ് വീൽ ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം റീൽ ചെയ്യുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തന്റെ മഹീന്ദ്ര XUV 700-ൽ സ്ഥാപിച്ചിട്ടുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ദുരുപയോഗം ചെയ്താണ് ഡ്രൈവിങ്. വിഡിയോ പ്രചരിച്ചതിന് ശേഷം നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയത്. ( Man leaves car’s steering wheel while driving )

ട്വിറ്ററിൽ എക്‌സ്‌റോഡേഴ്‌സ് എന്ന പേജ് പങ്കിട്ട വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വാഹനം ഓടിക്കുന്നയാൾ റീൽ നിർമ്മിക്കാൻ വേണ്ടി സ്റ്റിയറിംഗ് വീൽ വിടുന്നത് വിഡിയോയിൽ കാണാം. മഹീന്ദ്ര XUV 700-ൽ സ്ഥാപിച്ച ADAS അപകടകരമായ രീതിയിൽ ഉപയോഗിച്ചാണ് ഇത്തരം ഒരു പ്രവൃത്തിക്ക് മുതിർന്നത്.

ഹ്യൂമൻ-മെഷീൻ ഇന്റർഫേസിലൂടെ സുരക്ഷിതമായി ഡ്രൈവിംഗിലും പാർക്കിംഗിലും സഹായിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു കൂട്ടം ഇലക്ട്രോണിക് സാങ്കേതികവിദ്യകളാണ് ADAS. റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മരണങ്ങളും പരിക്കുകളും തടയുക എന്നതും ADAS ന്റെ ദൗത്യമാണ്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വാഹനം ഓടിച്ച ആളെയും പ്രവർത്തിയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here